NEWSSocial Media

”സ്ത്രീകളെ സൃഷ്ടിച്ചത് പുരുഷന്മാരുമായി സുഖിച്ച് ജീവിക്കാന്‍! നടിമാരുടെ ആരോപണം മ്ലേച്ഛമായി പോയി”

ടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ നടിമാര്‍ ഉന്നയിച്ച ലൈംഗികാരോപണം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഒരു നടി തന്നെ ഏഴ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി വന്നു. എന്നാല്‍ മുഖ്യധാരയിലുള്ള നടിമാരൊന്നും ഇതുപോലെയുള്ള ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ അതെന്ത് കൊണ്ടാണെന്ന് ചോദിക്കുകയാണ് നടന്‍ കൊല്ലം തുളസി. ബാലചന്ദ്ര മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെയും നടന്‍ തുറന്ന് സംസാരിച്ചു. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

ഡബ്ല്യൂസിസിയിലുള്ള നടിമാര്‍ പണ്ട് പറഞ്ഞിരുന്നത് അവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്നല്ല. സിനിമാ വ്യവസായത്തില്‍ അവര്‍ക്കൊരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്നാണ്. വസ്ത്രം മാറുന്നതിനും ബാത്ത്റൂമില്‍ പോകുന്നതിനും സ്വകാര്യതയും സൗകര്യവും ഇല്ലെന്നുമാണ്. ചാന്‍സ് കൊടുക്കാന്‍ മറ്റ് പലതിനും നിര്‍ബന്ധിക്കുന്നു, പണം കൊടുക്കുന്നില്ല എന്നൊക്കെയാണ്… അതൊക്കെ ന്യായമായ കാര്യങ്ങളാണ്.

Signature-ad

അതിനെ കുറിച്ചറിയാനാണ് ഒരു കമ്മിറ്റി വരുന്നത്. അഞ്ച് വര്‍ഷത്തിന്് ശേഷമാണ് അതിന്റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരൊക്കെ വായിച്ച് കുഴപ്പമുള്ളതൊന്നും കാണാത്തത് കൊണ്ടായിരിക്കും അത് പുറത്ത് വിടാതിരുന്നത്.

ഡബ്ല്യൂസിസിയുമല്ല കേസുമായി വന്നത്. പുറത്ത് നിന്നുള്ള ആരോ വേറെ ഉദ്ദേശത്തോട് കൂടിയാണ് ആരോപണവുമായി വന്നത്. ഒരു നടി പറഞ്ഞത് എന്നെ പുറകില്‍ കൂടി വന്ന് കെട്ടിപ്പിടിച്ചു എന്നാണ്. നിഷേധിച്ചപ്പോള്‍ അദ്ദേഹം സോറി പറഞ്ഞു എന്നാണ്. പിന്നീട് പുള്ളിയുടെ സെറ്റില്‍ പോയി അവര്‍ ഒരുമിച്ച് വര്‍ക്കും ചെയ്തു. ഇവര്‍ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക.

ഏഴ് നടന്മാര്‍ക്കെതിരെയാണ് ഒരു നടി വന്നത്. എത്ര മ്ലേച്ഛമായിട്ടാണ് അവര്‍ സംസാരിച്ചത്. അവരുടെ ബാക്ക്ഗ്രൗണ്ട് എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിച്ചൂടേ.. മീനു മുനീര്‍എന്ന സ്ത്രീയെ എനിക്കത്ര അറിയില്ല. കഴിഞ്ഞ കുറച്ച് കാലമായി സിനിമാ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കൊണ്ടാവും എനിക്കവരെ അറിയാത്തത്.

പഴയകാലം മുതല്‍ എന്തോരം നടിമാരുണ്ട്. അവരാരും അങ്ങനെ വന്നിട്ടില്ലല്ലോ. മുഖ്യധാരയില്‍ നില്‍ക്കുന്ന ഏതെങ്കിലും നടിമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടോ? അവര്‍ക്ക് ആരോപണം ഇല്ലാത്തത് കൊണ്ടാവില്ലേ… അതുപോലെ ഡബ്ല്യൂസിസിയിലെ ഏതെങ്കിലും നടിമാര്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല. ഇതൊന്നുമില്ലാതെ ദൂരെ നില്‍ക്കുന്ന ചിലര്‍ ആരോപിക്കുമ്പോള്‍ ഇതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം വളരെ ക്രൂരമാണ്…

ഇനി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും സംവിധായകരുടെയും എന്റെ പേരിലും നാളെ ആരോപണം വന്നേക്കാം. എന്ത് ചെയ്യാന്‍ പറ്റും. പുരുഷന്മാരെ പറ്റി ആര്‍ക്കും എന്തും കൊടുക്കാം പറ്റും എന്ന ചിന്ത തന്നെ തെറ്റല്ലേ എന്നും നടന്‍ ചോദിക്കുന്നു…

അവസരം ചോദിച്ചു വന്നപ്പോള്‍ അവര്‍ എന്നെ കയറി പിടിച്ചു എന്ന് സ്ത്രീകള്‍ പറയുന്നത് മാത്രമല്ലേ, അതുമാത്രം കേള്‍ക്കുന്നത് എന്താണ്. പുരുഷന്മാര്‍ക്ക് പറയാനുള്ളത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ? പത്തു ഇരുപത് വര്‍ഷം കഴിഞ്ഞിട്ടാണോ ഇതൊക്കെ ഓര്‍മ്മ വരുന്നത്.

സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനുമായി സന്തോഷത്തോടെയും സുഖമായിട്ടും ജീവിക്കുന്നതിനും വേണ്ടിയാണ്. അല്ലെങ്കില്‍ ഒരാളെ മാത്രം സൃഷ്ടിച്ചാല്‍ മതിയല്ലോ. ആദം, ഹവ്വ കാലം മുതല്‍ അങ്ങനെ ആണ്. അവര്‍ക്ക് സമ്മേളിക്കാനും സുഖിക്കാനും വേണ്ടിയാണ്. പക്ഷേ പുരുഷന്റെ നേരെ എന്തും ആകാമെന്നാണ് ഇവരുടെ വിചാരം. എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ ഇത് കുറച്ചുകൂടി പ്രാധാന്യത്തോടെ ചര്‍ച്ചയാകുന്നു… കൊല്ലം തുളസി കൂട്ടിച്ചേര്‍ക്കുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: