കോട്ടയം: വാഴൂര്‍ പതിനേഴാംമൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
മകള്‍ നെഫ്ലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീന്റെ ദാരുണാന്ത്യം. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്.
വാഴൂര്‍ പതിനേഴാംമൈല്‍ ഇളമ്പള്ളിക്കവല വളവില്‍വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹൈവേയില്‍നിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭര്‍ത്താവ് ഷംസുദീനും മകന്‍ നെബില്‍ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.