CrimeNEWS

മദ്യം കടത്തിയ കാര്‍ തടയുന്നതിനിടെ ഇടിച്ചുതെറിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നംഗ്ലോയി സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. കാറില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പ്രധാന റോഡില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍.

അമിത വേഗത്തിലെത്തിയ വാഗണാര്‍ കാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വാഹനം സന്ദീപിന്റെ പിറകിലിടിച്ച് പത്ത് മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ഒടുവില്‍ നിര്‍ത്തിയിട്ടിരുന്ന മ?റ്റൊരു കാറില്‍ ചെന്നിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേ?റ്റ ഉദ്യോഗസ്ഥനെ സോണിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പശ്ചിം വിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാ?റ്റുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Signature-ad

സന്ദീപിനെ ഇടിച്ചുതെറിപ്പിച്ച വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കായുളള തെരച്ചില്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: