14 മണിക്കൂര്‍ ഇണചേരലിനൊടുവില്‍ ആണിന്റെ മരണം; ഇണയുടെ ശവം ഭക്ഷണമാക്കി കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന പെണ്ണ്!
വൈവിധ്യങ്ങളുടെ നാടാണ് ഓസ്‌ട്രേലിയ. പ്രകൃതി സ്നേഹികള്‍ക്കും സാഹസിക പ്രേമികള്‍ക്കും ചരിത്രാന്വേഷകര്‍ക്കുമെല്ലാം ഒരുപോലെ കാണാനും അറിയാനും ആസ്വദിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്.. ഇനി ജൈവവൈവിധ്യമാണ് പ്രിയമെങ്കിലും ഓസ്ട്രേലിയ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ്യ ‘മാര്‍സൂപ്പിയല്‍സ്’ അഥവാ സഞ്ചിമൃഗങ്ങളെന്ന വളരെ വ്യത്യസ്തമായ ജീവിവര്‍ഗത്താല്‍ സമ്പന്നമാണ് ഈ വന്‍കര. കുഞ്ഞിനെ സഞ്ചിയിലിട്ട് ചാടിച്ചാടി സഞ്ചരിക്കുന്ന സഞ്ചിമൃഗം കംഗാരുവിനെ മതിയാവോളം കാണാം. കങ്കാരുവിനെ കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ജീവിയും ഇവിടെയുണ്ട്.
കാണാന്‍ നമ്മുടെ കുഞ്ഞനെലികളോട് സാമ്യമുള്ള ‘ആന്‍ടെക്കിനസി’നെ അതിന്റെ ഇണചേരല്‍ രീതിയാണ് വ്യത്യസ്തമാക്കുന്നത്. ഒന്നും രണ്ടും മണിക്കൂറുകളല്ല രണ്ടോ മൂന്നോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവയുടെ ഇണചേരല്‍ കാലഘട്ടം. ഈ സമയമത്രയും ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഏതാണ്ട് 14 മണിക്കൂര്‍ വരെ ഇവ നിര്‍ത്താതെ ഇണചേരില്‍ ഏര്‍പ്പെടാറുണ്ടത്രേ. ഏറ്റവും ദുഃഖകരമായ കാര്യം ഈ ഇണചേരലോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ മരണപ്പടും. സൂയിസൈഡല്‍ റീപ്രൊഡക്ഷന്‍ എന്നാണ് ആന്‍ടെക്കിനസുകളുടെ ലൈംഗികബന്ധം അതുകൊണ്ട് അറിയപ്പെടുന്നത് തന്നെ. ഇണചേരല്‍ കാലത്ത് ഇവയുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍, സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ഉല്‍പാദിപ്പിക്കപ്പെടാറുണ്ട്. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് കോര്‍ട്ടിസോളിനെ നിയന്ത്രിക്കുന്നതില്‍ നിന്ന് ഇവയുടെ ശരീരത്തെ തടയുന്നു. ഹോര്‍മോണുകളാല്‍ വിഷലിപ്തമായാണ് മരണമെന്ന് സാരം.
വിശ്രമമില്ലാത്ത ഇണചേരലും കടുത്തക്ഷീണവുമാണ് ആണ്‍ ആന്‍ടെക്കിനസുകളുടെ മരണകാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. ഇണചേരലോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ ചത്താല്‍ അവയുടെ മൃതശരീരം പെണ്‍ ആന്‍ടെക്കിനസുകള്‍ ഭക്ഷണമാക്കും. അടുത്ത തലമുറയെ പെറ്റുകൂട്ടാനുള്ള ആദ്യ ഊര്‍ജ്ജമാണ് ഇങ്ങനെ മരിച്ചുവീഴുന്ന അച്ഛന്‍ ആന്‍ടെക്കിനസുകള്‍ നല്‍കുന്നത്. പങ്കാളിചത്താല്‍ അടുത്തവര്‍ഷമായാല്‍ അടുത്ത പങ്കാളിയെ തേടിപ്പോകുന്നതാണ് പതിവ്. പെണ്‍ ആന്‍ടെക്കിനസുകള്‍ അവയുടെ ജീവിതകാലത്തിനിടെ മൂന്ന് തവണവരെ ഇണചേരുന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ശൈത്യകാലത്ത് അല്ലെങ്കില്‍ വസന്തത്തിന്റെ തുടക്കത്തിലാണ് പ്രജനനകാലം.ആറ് മുതല്‍ പന്ത്രണ്ട് വരെ മുലക്കണ്ണുകളും ഒരുസഞ്ചിയും ഇവയുടെ ശരീരത്തിന്റെ ഭാഗമാണ്.
ഓസ്ട്രേലിയയുടെ തെക്ക, കിഴക്ക് ഭാഗത്തെ വനപ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. പ്രാണികള്‍,ചിലന്തികള്‍,പല്ലികള്‍ എന്നിവയാണ് പ്രധാനഭക്ഷണം. ഏതാണ്ട് 15 ഓളം സ്പീഷീസുകള്‍ ഈ ഗണത്തിലുണ്ട്. ചാരനിറത്തിലോ തവിട്ടുനിറത്തിലോ ആയ ചെറിയകുറ്റിരോമങ്ങളാണ് ഇവയുടെ പ്രത്യേകത. മെലിഞ്ഞ വാലുകളും തലകള്‍ കോണാകൃതിയിലുമാണ് കാണപ്പെടുന്നത്.