CrimeNEWS

ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് അശ്ലീല സന്ദേശം, നഗ്‌നനായി വീട്ടിലെത്തി കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്‌നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് പകല്‍ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്‌നവീഡിയോയും മോര്‍ഫ് ചെയ്ത വീഡിയോകളും ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു.

Signature-ad

കഴിഞ്ഞ വര്‍ഷം നവംബറിലും പ്രതി നഗ്‌നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി പ്രതി യുവതിക്കെതിരായ അതിക്രമം തുടങ്ങിയിട്ട്. ഇതോടെ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: