തൊഴില്‍ത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയായ സരിത എസ് നായരുടേത് എന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. അനധികൃതനിയമനങ്ങള്‍ വിവാദമായിരിക്കെയാണ് ഈ പുതിയ വാര്‍ത്ത. ആരോഗ്യ കേരളം പദ്ധതിയില്‍ സരിതയുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയെന്നാണ് പരാതിക്കാരനുമായുളള ശബ്ദരേഖയില്‍ സരിത പറയുന്നത്. ജോലി കിട്ടുന്നവരും കുടുംബങ്ങളും പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.
സോളാര്‍ കേസിലെ വിവാദ നായികയായ സരിത. എസ്. നായര്‍ അടുത്തിടെയാണ് തൊഴില്‍ത്തട്ടിപ്പ് കേസിലും പ്രതിയായത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ മുഖ്യപ്രതിയാണ് സരിത.
രണ്ട് പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരിത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി എന്നാണ് നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.