Lead NewsNEWS

ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; 14 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് സഹായവാഗ്ദാനവുമായി യുഎന്‍

ത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

2 തുരങ്കങ്ങളിലായി നൂറിലധികം ആളുകളാണ് കുടുങ്ങി കിടക്കുന്നത്. അതില്‍ 15 പേരെ രക്ഷിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ചമോലി പോലീസ് പറഞ്ഞു. തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Signature-ad

154 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. അതില്‍ 25 പേരെ രക്ഷിച്ചതായും വിവരമുണ്ട്. 13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതേസമയം, ഉത്തരാഖണ്ഡ് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടേയും കാണാതായവരുടെയും കുടുംബാംഗങ്ങളെയും ഇന്ത്യയെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അനുശോചനം അറിയിച്ചതായി യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.

Back to top button
error: