കണ്ണൂര്‍: പുതിയ തെരുവിലെ വീട്ടില്‍ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷര്‍ട്ടും മാസ്കും ധരിച്ച് എത്തിയ അജ്ഞാതന്‍ വീടിന് ചുറ്റും നടന്ന ശേഷം വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റി നഗ്നനായി. കൂടാതെ അയല്‍ വീട്ടില്‍ നിന്നുമെടുത്ത കസേര വീടിന് പിന്നില്‍ കൊണ്ടുവെച്ചുവെന്നും വീട്ടുകാര്‍ പറയുന്നു
വിവരമറിയിച്ച ഉടന്‍ തന്നെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേര്‍ന്ന് അരിച്ച് പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതല്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവില്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.