CrimeNEWS

കോട്ടയത്ത് വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ച കേസ്: പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വീട്ടില്‍നിന്ന് 6 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി കോട്ടയം സബ് ജയിലില്‍ വച്ചു കുഴഞ്ഞു വീണു മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണു നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍നിന്ന് ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്.

ഇരുവരെയും നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Signature-ad

 

Back to top button
error: