KeralaNEWS

വല്ലാത്തൊരു ചതിയിത്! സോളാര്‍ പാനല്‍ വയ്ക്കാനാഗ്രഹിക്കുന്നവര്‍ ഇത് അറിയുന്നുണ്ടോ?

തിരുവനന്തപുരം: സോളാര്‍ വൈദ്യുതി ഉത്പാദകരില്‍ നിന്ന് തീരുവ പിരിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ നടപ്പായില്ല. ജൂലായ് 10ന് തീരുവ പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും യൂണിറ്റിന് 15 പൈസ നിരക്കില്‍ കെഎസ്ഇബി പിരിക്കുന്നുണ്ടെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യൂമേഴ്സ് കമ്മ്യൂണിറ്റി പറയുന്നു. യൂണിറ്റിന് 1.2 പൈസയാണ് മാര്‍ച്ച് 31 വരെ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടിയായി പിരിച്ചത്.

ഇത് വാങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും കെ എസ് ഇ ബി പിരിക്കുകയാണ്. ഇതിനു പുറമെയാണ് തീരുവയും വര്‍ദ്ധിപ്പിച്ചത്. സോളാര്‍ വൈദ്യുതി ഉത്പാദകരെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും നടപ്പായില്ല. മാത്രമല്ല, ഉത്തരവില്ലാതെ ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ച തീരുവ പിരിക്കാനും തുടങ്ങി. പ്രതിഷേധം ശക്തമായപ്പോള്‍ തീരുവ പൂര്‍ണ്ണമായും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കാത്തതാണ് പ്രശ്നം.

Signature-ad

അതേസമയം, സോഫ്റ്റ്‌വെയര്‍ പുതുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ ബില്ലില്‍ നിന്ന് സോളാര്‍ ജനറേഷന്‍ ഡ്യൂട്ടി ഒഴിവാക്കുമെന്നാണ് കെഎസ്ഇബി പറയുന്നത്. വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും സൂചനയുണ്ട്. വൈദ്യുതി പ്രതിസന്ധിക്കിടെ പുരപ്പുറ സോളാര്‍ ഉത്പാദകരെ കെഎസ്ഇബി നിരുത്സാഹപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.

Back to top button
error: