KeralaNEWS

വിദ്യാര്‍ഥി തെറിച്ചുവീണു; സ്വകാര്യബസ് തടഞ്ഞ് ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ച് DYFI

എറണാകുളം: വിദ്യാര്‍ഥി ഡോറിലൂടെ തെറിച്ചുവീണിട്ടും നിര്‍ത്താതെ പോയ സ്വകാര്യ ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചൂടുവെള്ളം കുടിപ്പിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തിയാണ് തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്‍.എം.എസ്. ബസിലെ ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ചത്. വെള്ളം ഊതിക്കുടിച്ച് തീര്‍ത്തതിനു ശേഷമാണ് ബസ് പോകാന്‍ അനുവദിച്ചത്.

തിങ്കളാഴ്ച വൈകിട്ട് എറണാകുളത്തുനിന്നു വന്ന ബസിന്റെ ഇലക്ട്രിക് ഡോറില്‍നിന്ന് മുടവൂര്‍ ഭാഗത്തുെവച്ച് അര്‍ജുന്‍ എന്ന വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ബസ് ഇവിടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്തുന്നതുപോലെ വേഗം കുറച്ച് ആളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് ഡോര്‍ തുറക്കുകയും ചെയ്തു. ഇറങ്ങാനായി ഡോറിന്റെ അടുത്തേക്ക് ആള്‍ എത്തിയപ്പോഴേക്കും അമിത വേഗത്തില്‍ ബസ് ഓടിച്ചു പോവുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുമായുള്ള മത്സര ഓട്ടവും അമിത വേഗവും മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ പതിവാണ്.

Back to top button
error: