CrimeNEWS

ബ്രഹ്‌മമഗലംകാരിയെ നാടുകടത്തി; വിദേശത്ത് ജോലി വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടി

കോട്ടയം: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപപ്രകാരം ജില്ലയില്‍നിന്ന് ഒന്‍പത് മാസത്തേയ്ക്ക് നാടുകടത്തി. ചെമ്പ് ബ്രഹ്‌മമംഗലം മണിയന്‍കുന്നേല്‍ വീട്ടില്‍ അഞ്ജന ആര്‍.പണിക്കരെ (36) യാണ് നാടുകടത്തിയത്.

വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോടനാട്, എടത്വ, കീഴ്വായ്പൂര്, കരിങ്കുന്നം, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്.

Back to top button
error: