Social MediaTRENDING

ഒളിച്ചോടിയതല്ലേ, കുടുംബം നശിപ്പിച്ചില്ലേ എന്ന് ചോദിക്കുന്നവരുണ്ട്; കണ്ടാല്‍ ദേഷ്യം തോന്നുന്നയാളെ പ്രണയിച്ച കഥ

ട്ടോഗ്രാഫ് എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് ശ്രീക്കുട്ടി താരമാകുന്നത്. പരമ്പരയ്ക്ക് പിന്നാലെ തന്നെ ശ്രീക്കുട്ടി വിവാഹിതയാവുകയും ചെയ്തു. പരമ്പരയുടെ ക്യാമറാമാനായ മനോജ് കുമാറിനെയാണ് ശ്രീക്കുട്ടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നായിരുന്നു ശ്രീക്കുട്ടി മനോജിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ശ്രീക്കുട്ടി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ആദ്യമായി കാണുന്ന വര്‍ഷമോ തിയ്യതിയോ ഓര്‍മ്മയില്ല. ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിന് പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ സീരിയല്‍ എവിടേയും വന്നില്ല. അവിടെ വച്ചാണ് ആദ്യമായി ഏട്ടനെ കാണുന്നത്. നേരത്തെ കണ്ട ക്യാമറാമാന്മാരൊക്കെ നല്ല ജോളിയാണ്. നന്നായി സംസാരിക്കുന്ന ആളുകളായിരുന്നു. പക്ഷെ ഈ ക്യാമറാമാനെ കണ്ടപ്പോഴേ ഒരു വശപ്പിശക്. നോക്കുന്നില്ല, ചിരിക്കുന്നില്ല, ഗുഡ് മോണിംഗ് ഇല്ല. ആള് ശരിയല്ല. അതോടെ ആ ഏരിയയിലേക്കേ നോക്കാതായി. എന്നോട് മാത്രമല്ല, എല്ലാവരോടും അങ്ങനെ തന്നെയായിരുന്നു. ഇന്‍ട്രോവെര്‍ട്ട് ആയ ആളാണ്. ഇന്നും അങ്ങനെ തന്നെയാണ്.

Signature-ad

എന്ത് ചോദിച്ചാലും ദേഷ്യമായിരുന്നു. ഞാന്‍ പുതിയ ആളാണെന്ന് പോലും മനസിലാക്കാതെയായിരുന്നു ദേഷ്യപ്പെട്ടിരുന്നത്. ഒരാഴ്ചയുണ്ടായിരുന്നു ആ ഷൂട്ട്. പിന്നെ കാണുന്നത് അക്കര ഇക്കരെ എന്ന സീരിയലിന്റെ ഷൂട്ടിനാണ്. വേറെ ക്യാമറാമാനായിരുന്നു ആദ്യം. ഒരു സുപ്രഭാതത്തില്‍ മനോജ് കുമാര്‍ ലാന്റ് ചെയ്തു. ഈ പണ്ടാരക്കാലന്‍ വന്നോ എന്ന് ഞാന്‍ മനസില്‍ കരുതുകയും ചെയ്തു. ഇയാളുടെ ഷോ കാണണമല്ലോ എന്ന് പറഞ്ഞു. ഞാനും ഇവനും ചേരില്ലെന്ന് ബീന ആന്റണി ചേച്ചിയും പറഞ്ഞു. ഞാനും കൂടെക്കൂടി. ഞങ്ങള്‍ കുറേ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അതിനാല്‍ ആ സീരിയല്‍ തീരുന്നത് വരെ അധികം സംസാരമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഓട്ടോഗ്രാഫിലേക്ക് എത്തുന്നത്. തുടക്കത്തില്‍ വേറെ ക്യാമറാമാനായിരുന്നു. ഒരു ദിവസം ക്യാമറാമാന്‍ മാറി. പകരം വന്നത് മനോജ് കുമാര്‍. ഞാന്‍ മാത്രമാണ് ഏട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളത്. ഞാന്‍ അവരോടൊക്കെ പറഞ്ഞു ഇതൊരു പണ്ടാരക്കാലന്‍ ആണെന്ന്. ഓട്ടോഗ്രാഫിന്റെ ലൊക്കേഷന്‍ ഞങ്ങളുടെ വീടു പോലെയായിരുന്നു. ഭയങ്കര ജോളിയായിരുന്നു. ഇനി ഒരു രസവുമുണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞതിന്റെ നേരെ ഓപ്പോസിറ്റാണ് സംഭവിച്ചത്.

എന്നോട് ദേഷ്യവും ബാക്കിയുള്ളവരോടെല്ലാം ഭയങ്കര കമ്പനിയുമായിരുന്നു. ഞാന്‍ നാണംകെട്ടുപോയി. ഒരു ഭീകര ജീവിയായിട്ടായിരുന്നു ഞാന്‍ ചിത്രീകരിച്ചത്. ഞാന്‍ ചമ്മി നാറിപ്പോയി. എങ്കിലും ഭയങ്കര ദേഷ്യമായിരുന്നു ഏട്ടന്. ഒന്ന് പറഞ്ഞ് രണ്ടാമത്തിന് ചീത്ത പറയും. ഇതോടെ ശ്രീക്കുട്ടി നമുക്ക് മനോജിനെ വട്ടാക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. ശ്രീക്കുട്ടിയ്ക്ക് മനോജിനോട് പ്രണയമാണെന്ന് സെറ്റില്‍ പറഞ്ഞ് കളിയാക്കാന്‍ തീരുമാനിച്ചു. ഞാന്‍ സമ്മതിച്ചു. എല്ലാവരും കളിയാക്കാന്‍ തുടങ്ങി.

അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ പ്രണയത്തില്‍. ഒരിക്കലും ടാലി ആകാത്ത, നേരെ ഓപ്പോസിറ്റായ രണ്ട് പേരാണ് ഞങ്ങള്‍. ഇതെങ്ങനെ സെറ്റായെന്ന് ഞങ്ങള്‍ക്കും അറിയില്ല. എങ്ങനെയോ മനസില്‍ അങ്ങ് പിടിച്ചു പോയി. എനിക്ക് അറിയില്ല അതെങ്ങനെ പറയണമെന്ന്. പക്ഷെ അതിപ്പോഴും വിജയകരമായി കൊണ്ടു പോകുന്നു എന്നതാണ് കാര്യം. ഇപ്പോഴിതാ 12 വര്‍ഷമാകാന്‍ പോകുന്നു. ഒരു പ്രശ്നങ്ങളുമില്ലാതെ പോവുകയാണ്. ഞാനും ഏട്ടനും വേദയും കുടുംബവുമൊക്കെയായി സന്തോഷത്തോടെ പോവുകയാണ്.

എന്റെ അച്ഛനുമായി ഏട്ടന്‍ ഭയങ്കര കൂട്ടാണ്. അച്ഛന്റെ ഇടങ്കയ്യാണെന്ന് പറയാം. എന്റെ അച്ഛന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. അത്രയ്ക്കും കൂട്ടാണ്. ഒളിച്ചോടി പോയതല്ലേ, കുടുംബം നശിപ്പിച്ചില്ലേ എന്നൊക്കെ ചിലര്‍ പറയും. പക്ഷെ അതിനെയൊന്നും മൈന്റാക്കുന്നില്ല. ഞാനും എട്ടനും വേദനയും എന്റെ അച്ഛനും അമ്മയും ഏട്ടന്റെ അച്ഛനും അമ്മയുമെല്ലാം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അത് മതി.

 

Back to top button
error: