സഹോദരി മാത്രമല്ല അമ്മയുമാണ്…; പതിനേഴാം വയസില്‍ രശ്മികയുടെ ജീവിതത്തിലേക്ക് വന്ന കുഞ്ഞനിയത്തി ഷിമന്‍!
തെന്നിന്ത്യയില്‍ നിന്നും കുറഞ്ഞ കാലത്തിനിടയില്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയില്‍ നിന്ന് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കടന്ന് ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിച്ച് കഴിഞ്ഞു രശ്മിക. സോഷ്യല്‍മീഡിയയിലും സജീവമായ താരം തന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കിര്‍ക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന നായികയായി അരങ്ങേറ്റം കുറിച്ചത്.
കാന്താരയിലെ നായകനായ റിഷബ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ രക്ഷിത് ഷെട്ടിയ്ക്കൊപ്പമാണ് രശ്മിക നായികയായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയം ഉടലെടുത്തു. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തിന് വീട്ടുകാര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് രശ്മികയുടെ വിവാഹ നിശ്ചയം നടന്നത്.
പിന്നീട് തെലുങ്കില്‍ തിളങ്ങുന്ന സമയത്ത് തമിഴില്‍ നിന്നും വിളി വന്നു. തമിഴ് സിനിമയില്‍ ദളപതി വിജയിക്കൊപ്പം നായികയായിട്ടായിരുന്നു രശ്മികയുടെ അരങ്ങേറ്റം. സിനിമ വാരിസായിരുന്നു. ശേഷം കാര്‍ത്തിക്കൊപ്പം സുല്‍ത്താന്‍ എന്ന സിനിമയിലും അഭിനയിച്ചു. അനിമല്‍ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
സല്മാന് ഖാനൊപ്പം സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ കുബേരയില്‍ ധനുഷിനൊപ്പം രശ്മിക അഭിനയിക്കുന്നുണ്ട്. കൂടാതെ അല്ലു അര്‍ജുനൊപ്പം പുഷ്പ 2 എന്ന പാന്‍ ഇന്ത്യ ചിത്രത്തിലും അഭിനയിക്കുന്നു. പാന്‍ ഇന്ത്യന്‍ ലെവലില്‍ തിരക്കുള്ള നടിയായ രശ്മികയ്ക്ക് ഒരു സഹോദരിയുണ്ട്. രശ്മികയും സഹോദരിയും തമ്മിലുള്ള പ്രായ വ്യത്യാസം പതിനേഴ് വയസാണ്.
രശ്മികയ്ക്ക് ഷിമന്‍ മന്ദന്ന എന്ന അനുജത്തി പിറന്നത് താരം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന സമയത്താണ്. രശ്മികയുടെ അനുജത്തി ഷിമന്‍ രശ്മികയെപ്പോലെ തന്നെ ആരാധകരുണ്ട്. രശ്മിക ഷിമന്‍ മൂത്ത സഹോദരി മാത്രമല്ല അമ്മയുമാണ്. ഇരുവരും തമ്മിലുള്ള ബോണ്ടിങ്ങ് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് രശ്മിക പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.
അതേസമയം രശ്മിക ഇപ്പോള്‍ നടന് വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ സ്ക്രീന്‍ പങ്കിട്ടത്തോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. അവരുടെ ഓണ്‍-സ്ക്രീന്‍ കെമിസ്ട്രി പലപ്പോഴും അവരുടെ ഓഫ് സ്ക്രീന്‍ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും സ്ഥിരമായി പറയാറുണ്ടെങ്കിലും അവര്‍ ഒരുമിച്ച് യാത്രകള്‍ പോകാറുണ്ടെന്നും അവധിക്കാലം ചെലവഴിക്കാറുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.