CrimeNEWS

ഹോട്ടലില്‍ എത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു; ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി

തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ജീവനക്കാരനുനേരെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. കാഞ്ഞിരംപാറ മഞ്ചാടിമുക്കിലാണ് അച്ഛനും മകളും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോര്‍ട്ടില്‍ വച്ചായിരുന്നു ആക്രമണം.

ഹോട്ടലില്‍ സ്ത്രീകളടക്കമുളളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന നെട്ടയം സ്വദേശി രമേശന്‍ അസഭ്യം പറഞ്ഞത്. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരനായ അജി ചോദ്യം ചെയ്യുകയായിരുന്നു. രമേശന്‍ പ്രകോപനം തുടര്‍ന്നതോടെ അജി ഇയാളെ കടയില്‍ നിന്നും തളളിമാറ്റുകയായിരുന്നു. ഇതോടെ രമേശന്റെ മകളും കുറച്ചുപേരും സംഭവസ്ഥലത്തെത്തി അജിയെ മര്‍ദ്ദിച്ചു.

Signature-ad

സംഭവത്തില്‍ രമേശനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് അജിയെ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്. ആക്രമണത്തില്‍ അജിയുടെ തലയിലും മുഖത്തും വാരിയെല്ലിലും പരുക്കേറ്റിട്ടുണ്ട്. പ്രതികള്‍ മുന്‍പും വധശ്രമ കേസിലടക്കം പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

 

Back to top button
error: