സർവ്വകലാശാല ഉത്തരക്കടലാസുകൾ വഴിയരികിൽ: വെട്ടിലായി അധ്യാപകൻ
കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ നിന്നും കണ്ടെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. മലപ്പട്ടം ഭാഗത്തുനിന്നാണ് കണ്ണൂർ സർവ്വകലാശാലയിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കണ്ടുകിട്ടിയത്. സർവകലാശാലയിൽ നിന്നും ഹോം വാലുവേഷന് കൊണ്ടുപോവുകയായിരുന്ന ഉത്തരക്കടലാസുകൾ ആണ് നഷ്ടപ്പെട്ടു പോയത്. സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ എം സി രാജേഷിന്റെ കയ്യിൽ നിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ കൊമേഴ്സ് പരീക്ഷയുടെ നൂറിലധികം ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. കണ്ണൂര്‍ സര്‍വ്വകലശാലയിലെ പിവിസി പ്രൊഫസര്‍.എ.സാബു അധ്യക്ഷനായ അന്വേഷണ കമ്മിറ്റിയാണ് സംഭവം അന്വേഷിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. കണ്ണൂർ ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.