പാലക്കാട്: കുളപ്പുള്ളിയില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന സ്ത്രീയെ അയല്‍വാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനി നിര്‍മ്മല ദേവിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒരേ ലൈനിലുള്ള മൂന്ന് വീടുകള്‍ക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്.
ഇതില്‍ നിന്നും വെള്ളം എടുക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ അക്രമം. സംഭവത്തില്‍ അയല്‍വാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മ്മല ദേവിയുടെ തലയില്‍ എട്ട് തുന്നലുണ്ട്. പരിക്കേറ്റ നിര്‍മ്മല ദേവിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും പലതവണ തര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും ഇന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു.