NEWSPravasi

മാസം 2,272 രൂപ മാറ്റിവച്ചു; പ്രവാസിയുടെ കൈയിലെത്തിയത് 2.27 കോടി, കോടീശ്വരനാകാന്‍ എളുപ്പവഴി

ദുബായ്: ഓരോ മാസവും 100 ദിര്‍ഹം (2,272 രൂപ) മാറ്റിവച്ച പ്രവാസി ഇനി കോടീശ്വരന്‍. ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് നാഷണല്‍ ബോണ്ട് നറുക്കെടുപ്പില്‍ കോടീശ്വരനായത്. പത്ത് ലക്ഷം ദിര്‍ഹമാണ് അതായത് 2.27 കോടി രൂപയാണ് നാഗേന്ദ്രം ബൊരുഗഡയ്ക്ക് സമ്മാനമായി ലഭിച്ചത്.

46 കാരനായ നാഗേന്ദ്രം ബൊരുഗഡ ഇലക്ട്രീഷ്യനാണ്. 2017ലാണ് അദ്ദേഹം യു എ ഇയിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നാഗേന്ദ്രം ബൊരുഗഡ. പതിനെട്ടുകാരിയായ മകളുടെയും പതിനാലുകാരനായ മകന്റെയും ശോഭന ഭാവിക്കുവേണ്ടി നാഗേന്ദ്രം കഠിനാദ്ധ്വാനം ചെയ്തു. ഒടുവില്‍ അതിന് ഫലം കിട്ടുകയും ചെയ്തു.

Signature-ad

2019തൊട്ട് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മാസം 100 ദിര്‍ഹം നാഷണല്‍ ബോണ്ടില്‍ നിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ നറുക്കെടുപ്പിലൂടെ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാല്‍പ്പത്തിയാറുകാരന്‍ പറയുന്നത്.

‘എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുമാണ് ഞാന്‍ യുഎഇയില്‍ വന്നത്. ഈ സമ്മാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാനും എന്റെ അഭിലാഷങ്ങള്‍ നിറവേറ്റാനും നാഷണല്‍ ബോണ്ടുകള്‍ എനിക്ക് അവസരം നല്‍കി,’ ബോറുഗദ്ദ പറഞ്ഞു.

Back to top button
error: