KeralaNEWS

ദാരുണം: സ്കൂട്ടർ അപകടത്തിൽ അമ്മയും മകനും മരിച്ചു, ഗൃഹനാഥൻ പരിക്കുകളോടെ ആശുപത്രിയിൽ; സംഭവം വടക്കന്‍ പറവൂരില്‍

    കൊച്ചി: വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടിൽ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ക്ലയിസൻ ചികിത്സയിലാണ്. ഇന്ന് (ഞായർ ) രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ബന്ധുവിന്റെ വീട്ടീൽപോയി മടങ്ങുകയായിരുന്നു കുടുംബം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽവിൻ.

Back to top button
error: