കോട്ടയം: തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. വൈകീട്ട് മൂന്നിന് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം.
കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ തോല്‍വി, കേരളാ കോണ്‍ഗ്രസിനെതിരെ സി.പി.ഐ നേതൃയോഗങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ എന്നിവ ചര്‍ച്ചയാകും. രാജ്യസഭാ സീറ്റ് സി.പി.എം വിട്ടു നല്‍കിയത് നേട്ടമായെന്ന് കേരളാ കോണ്‍ഗ്രസ് വിലയിരുത്തുന്നു. എതിര് വിഭാഗത്തിന്റെ വിമര്‍ശങ്ങള്‍ രാജ്യ സഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കേരളാ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.
ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ നിലപാടുകള്‍ എന്നിവ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വം നേതാക്കള്‍ക്കും അണികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേരുന്നത്.