Social MediaTRENDING

മുഹമ്മദ് ഷമിയും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരാകുന്നു?

ന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരാകാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ. ” വാര്‍ത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

ശുഐബ് മാലിക്കും സാനിയ മിര്‍സയും

സാനിയ മിര്‍സയും മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. നിരവധി ആരാധകര്‍ ഇവര്‍ക്ക് ആശംസ നേരുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇവര്‍ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ പിന്നീട് കിംവദന്തികള്‍ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.

Signature-ad

ഇന്ത്യയുടെ ഏറെ ശ്രദ്ധേയായ പ്രഫഷനല്‍ ടെന്നിസ് താരമാണ് സാനിയ മിര്‍സ. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് അവരുടെ മുന്‍ ഭര്‍ത്താവ്. 2010 ഏപ്രിലില്‍ ഹൈദരാബാദില്‍ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. ഈ വര്‍ഷമാദ്യമാണ് ഇരുവരും വിവാഹമോചിതരായ വിവരം അറിയിച്ചത്. 2018ല്‍ ജനിച്ച ഇസാന്‍ ഇവരുടെ മകനാണ്.

ഹസിന്‍ ജഹാന്‍, മുഹമ്മദ് ഷമി

നിലവില്‍ സാനിയയ്‌ക്കൊപ്പമാണ് ഇസാനുള്ളത്. പ്രസവശേഷവും ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ 2023 ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചത്. 20 വര്‍ഷം നീണ്ട ടെന്നിസ് കരിയറില്‍ 43 ഡബിള്‍സ് കിരീട നേട്ടങ്ങളില്‍ സാനിയ പങ്കാളിയായി. സിംഗിള്‍സില്‍ ഒരു തവണയും കിരീടം സ്വന്തമാക്കി.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായ പേസ് ബോളര്‍ മുഹമ്മദ് ഷമി, ഭാര്യ ഹസിന്‍ ജഹാനുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. 2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരാകുന്നത്. 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡന പരാതി ഉയര്‍ത്തി ഹസിന്‍ ജഹാന്‍ പൊലീസിനെ സമീപിച്ചു. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും, സെഷന്‍സ് കോടതിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റേ വാങ്ങി. 2023 ഏകദിന ലോകകപ്പിലാണ് താരം അവസാനം കളിച്ചത്. പരുക്കിനെ തുടര്‍ന്ന് ഐപിഎലും ട്വന്റി20 ലോകകപ്പുമടക്കം ഷമിക്കു നഷ്ടമായി.

Back to top button
error: