CrimeNEWS

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ; സൈബര്‍ അധിക്ഷേപത്തില്‍ പങ്കില്ലെന്ന് മുന്‍ കാമുകന്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുന്‍സറുടെ ആത്മഹത്യയില്‍ മുന്‍ കാമുകനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.

മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. മരണത്തില്‍ പരാതി ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.

Signature-ad

ഞായറാഴ്ച വൈകിട്ട് ആറരയോട് കൂടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കുട്ടി ഇന്‍സ്റ്റഗ്രാമില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഇതില്‍ മനംനൊന്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പിന്നീട് പോസ്റ്റ് ചെയ്യുന്ന ഓരോ കണ്ടന്റിനും വ്യാപക വിമര്‍ശനമാണ് കുട്ടി നേരിട്ടിരുന്നത്. ആത്മഹത്യക്ക് പിന്നില്‍ ഇയാളാണോ എന്നറിയാനായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. സംഭവത്തില്‍ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

 

Back to top button
error: