IndiaNEWS

”അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക”

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.

Signature-ad

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.

പ്രഖ്യാപനത്തിനുപിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തു. ‘അത്രമേല്‍ പ്രിയപ്പെട്ട വയനാട്ടില്‍ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക’യെയാണ് രാഹുലും പാര്‍ട്ടിയും നിയോഗിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. ചരിത്രഭൂരിപക്ഷത്തില്‍ പ്രിയങ്കയെ കേരളത്തിന്റെ പ്രിയങ്കരിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.

Back to top button
error: