CrimeNEWS

40 -കാരി പ്രണയത്തിലായത് തട്ടിപ്പുകാരനുമായി, ഒന്നിച്ച് ജീവിക്കാന്‍ തട്ടിപ്പില്‍ പങ്കാളിയായി, പിന്നെ സംഭവിച്ചത്

ണ്‍ലൈനില്‍ വലിയ വലിയ തട്ടിപ്പുകള്‍ നടക്കുന്ന കാലമാണിത്. പലരും ആ തട്ടിപ്പുകളില്‍ വീണുപോകാറുണ്ട്. വലിയ തുകയാണ് ഇതുവഴി പലര്‍ക്കും നഷ്ടപ്പെടുന്നത്. എന്നാല്‍, ചൈനയില്‍ നിന്നുള്ള ഒരു 40 -കാരി ഒരു തട്ടിപ്പുകാരനുമായി പ്രണയത്തിലായി. അവരുടെ കയ്യില്‍ നിന്നും അയാള്‍ 10 ലക്ഷത്തിന് മുകളില്‍ തട്ടിയെടുത്തിട്ടും അയാളെ തട്ടിപ്പിന് സഹായിക്കുകയും ചെയ്തു.

താന്‍ മ്യാന്‍മറിലെ ഒരു തട്ടിപ്പുസംഘത്തില്‍ പെട്ടിരിക്കുകയാണെന്നും അതില്‍നിന്നു മോചിതനാവണമെങ്കില്‍ വലിയ തുക നല്‍കേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. മോചിതനായാല്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു.

Signature-ad

ഷാങ്ഹായ് സ്വദേശിയായ യുവതിക്കാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമില്‍ വെച്ചാണ് ചെന്‍ എന്നയാളെ യുവതി കണ്ടുമുട്ടിയത്. താന്‍ ഒരു മാന്യനാണ് എന്ന് ചെന്‍ ഹുവിനെ ബോധ്യപ്പെടുത്തി. ഉയര്‍ന്ന വരുമാനമുള്ള ഒരു നിക്ഷേപ അക്കൗണ്ട് തനിക്ക് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. അതില്‍ പണം നിക്ഷേപിക്കാന്‍ യുവതിയെയും പ്രേരിപ്പിച്ചു. അവളത് അനുസരിക്കുകയും ചെയ്തു. എന്നാല്‍, പണം പിന്‍വലിക്കാന്‍ ശ്രമിച്ചിട്ട് പറ്റാതായതോടെയാണ് അവള്‍ക്ക് താന്‍ പറ്റിക്കപ്പെട്ടു എന്ന് മനസിലായത്.

യുവതി അത് ചെന്നിനോട് ചോദിച്ചപ്പോള്‍ അയാള്‍ അത് സമ്മതിക്കുകയും ചെയ്തു. താന്‍ മ്യാന്മാറിലെ ഒരു വലിയ തട്ടിപ്പുസംഘത്തില്‍ പെട്ടിരിക്കയാണെന്നും മോചനത്തിന് വലിയ തുക താന്‍ തട്ടിപ്പിലൂടെ കണ്ടെത്തി നല്‍കണമെന്നും അയാള്‍ പറഞ്ഞു.

അതോടെ യുവതി അയാളെ വിശ്വസിക്കുകയും പ്രണയത്തില്‍ തന്നെ തുടരുകയും ചെയ്തു. തുക കിട്ടിയാല്‍ താന്‍ ചൈനയിലേക്ക് മടങ്ങി വരുമെന്നും തുക കണ്ടെത്താന്‍ സഹായിക്കണമെന്നും ചെന്‍ ആവശ്യപ്പെട്ടു. പിടിക്കപ്പെട്ടാലും കമ്മീഷന്‍ കൈപ്പറ്റിയില്ലെങ്കില്‍ അവളെ ഇരയായി കണക്കാക്കുമെന്നും അയാള്‍ അവളോട് പറഞ്ഞു. അവള്‍ അയാളെ സഹായിക്കുകയും ചെയ്തു. അവളുടെ അക്കൗണ്ടിലേക്കാണ് പലരും തുകകള്‍ അയച്ചത്. അതില്‍ പെട്ട ഷാവോ എന്ന സ്ത്രീ പരാതിപ്പെട്ടപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നത്.

യുവതിയെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണയില്‍ അവള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. രണ്ടര വര്‍ഷത്തെ തടവും 30,000 യുവാന്‍ പിഴയുമാണ് അവള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

 

Back to top button
error: