CrimeNEWS

മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നല്‍കി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കള്‍

ജയ്പുര്‍: പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ സൂരജ്(50), മകന്‍ റോബിന്‍(27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അല്‍വാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചാബില്‍ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിന്‍ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. യുവതിയുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആയിരുന്നു റോബിന്റെ വിവാഹം. മകന്റെ ഇഷ്ടത്തിന് സൂരജ് എതിര് നിന്നതുമില്ല.

Signature-ad

എന്നാല്‍, ബന്ധുക്കള്‍ ഇരുവര്‍ക്കുമെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞത് മുതല്‍ കുടുംബവുമായി ബന്ധുക്കള്‍ അകല്‍ച്ച പാലിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച ഒരു മണിയോടെ ബന്ധുക്കള്‍ സൂരജിന്റെ വീട്ടില്‍ കൂട്ടമായെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന ഇരുവരെയും വിളിച്ചുണര്‍ത്തി വടികൊണ്ട് അടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ദയാല്‍ സിങ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ റോബിന്‍ വിവാഹം ചെയ്ത യുവതിയുടെ ബന്ധുവുമാണ്.

 

Back to top button
error: