NEWSSocial Media

മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരി; സൈബര്‍ ആക്രമണം നേരിട്ട് ‘പാല്‍പ്പായസം’ ഫെയിം ദിയ

കനെ കൊലപ്പെടുത്തി ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് അഡല്‍റ്റ് വെബ്‌സീരിസ് നടി ദിയ ഖദീജ. മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരം ആക്രമണം നേരിടുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് താരത്തിന്റെ ഭര്‍ത്താവായ ഷെരീഫിനേയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

ദിയയുമായുളള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരും ഒന്നിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനെയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. ദിയ ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു താമസം.

Signature-ad

മരിക്കുന്നതിന് മുന്‍പ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. താരം ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഷെരീഫും മകനും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാന്‍ ദിയ എത്തിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വളാഞ്ചേരിയില്‍ നിന്നും ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വഷണം നടന്നുവരികയാണ്.

അഡല്‍റ്റ് കണ്ടന്റ് വെബ്‌സീരിസ് നിര്‍മാതാക്കളായ യെസ്മയുടെ ‘പാല്‍പ്പായസം’ സീരിസില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് കടുത്ത വിവാദം നേരിട്ട നടിയാണ് ദിയ.

 

Back to top button
error: