NEWSWorld

ഉയരങ്ങൾ പിന്നിട്ടുമ്പോൾ ചവിട്ടുപടിയായി നിന്നവരെ വിസ്മരിക്കരുത്

വെളിച്ചം

      അയാള്‍ ഒരു സിംഹാസനം ഉ നിർമ്മിക്കുകയായിരുന്നു.  അപ്പോഴാണ് അതുവഴി ഒരു ബുദ്ധസന്യാസി കടന്നുവന്നത്.  സിംഹാസനം വളരെ ഭംഗിയുണ്ടെന്നും അതിനായി പരിശ്രമിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു എന്നും സന്യാസി പറഞ്ഞു.
അയാള്‍ അമ്പരന്നു:

Signature-ad

  “ഞാന്‍ ഒറ്റയ്ക്കാണ് ഇതുണ്ടാക്കിയത്, എന്തിനാണ് എല്ലാവര്‍ക്കും അഭിനന്ദനം…?”

അയാള്‍ ചോദിച്ചു. അതുകേട്ട് സന്യാസി പറഞ്ഞു:

  “എങ്കില്‍ നിങ്ങള്‍ ഈ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചുറ്റികയുടെ പിടി ഊരിമാറ്റി ചുറ്റിക ഉപയോഗിക്കൂ…”

“അതെങ്ങനെ ഉപയോഗിക്കും?”
അയാള്‍ ചോദിച്ചു.

സന്യാസി പറഞ്ഞു:

  “അതെ ചുറ്റികയ്ക്ക് അടിക്കുന്ന ഭാഗം മാത്രം പോര, അതിന് പിന്നില്‍ ബലമുളള പിടിയും ആവശ്യമുണ്ട്…”
അയാള്‍ക്ക് കാര്യം വ്യക്തമായി.

നമ്മള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യത്തിനു പിന്നിലും അതിനു വേണ്ടി നമ്മളെ പ്രാപ്തരാക്കിയ കുറേ പേര്‍ കാണും. പേരുള്ളവര്‍, പേരറിയാത്തവര്‍, ജീവനുള്ളതും ജീവനില്ലാത്തതും … അങ്ങനെ ഒരു ഒരുപാട് സംഗതികള്‍… കൂടുതല്‍ ഉയരത്തിലെത്തുമ്പോള്‍ ചവിട്ടുപടിയായ എല്ലാവരേയും എല്ലാത്തിനേയും ഓര്‍ക്കാന്‍ നമുക്ക് ശ്രമിക്കാം.

ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: