ഹീരാമണ്ഡി’ വെബ് സീരീസിൻ്റെ വിജയാഘോഷങ്ങൾക്കു ശേഷം ബോളിവുഡ് താരം അദിതി റാവു കാൻ റെഡ്കാർപ്പെറ്റിലെ തൻ്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.ഫ്ലോറൽ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് അദിതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘പോക്കറ്റ് ഫുൾ ഓഫ് സൺഷൈൻ’ എന്ന ക്യാപ്ഷനോട് കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗൗരി ആൻഡ് നൈനികയുടെ 2024 ഫോൾ വിൻ്റർ കളക്ഷനിൽ നിന്നുള്ള നീളൻ ഫ്ളോറൽ ഗൗണാണ് ആദ്യ ലുക്കിനായി അദിതി തിരഞ്ഞെടുത്തിരിക്കുന്നത്.
ലിറ്റ്മസ് ഇന്ത്യയുടെ ഗോൾഡൻ ഷെയിഡിലുള്ള ബോൾ ഇയർ റിങ്ങും, മിഷോ ഡിസൈൻസ്, ഇക്വലൻസ് എന്നിവയുടെ മാച്ചിങ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. സനംരത്നാസി തന്നെയാണ് അദിതിയുടെ ഈ സൺകിസ്ഡ് ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്.
മഞ്ഞയും കറുപ്പും കലർന്ന സാറ്റിൻ ഗൗണിലെ പൂക്കൽ തന്നെയാണ് ഏറ്റവും ആകർഷണം. മെസ്സിയായിട്ടുള്ള ലോ ബണ്ണിലാണ് തലമുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ജിയാൻവിറ്റോറോസിയുടെ ബ്ലാക്ക് സ്യൂഡെ കളക്ഷനിൽ നിന്നുള്ള വണ്ടർ സാൻഡലാണ് ഔട്ട്ഫിറ്റിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്. ഏകദേശം 976 ഡോളറാണ് ഇതിൻ്റെ വില. അദിതിയുടെ ആദ്യത്തെ റെഡ് കാർപെറ്റ് ലുക്ക് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.