KeralaNEWS

പമ്പയിലെ ക്ലോക്ക് റൂമില്‍ അനധികൃത പിരിവ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

പത്തനംതിട്ട: പമ്പയിലെ ക്ലോക്ക് റൂമില്‍ അനധികൃത പിരിവ് നടത്തിയ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ്. വന്‍തുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ പമ്പ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും പിരിവിനായി ക്ലോക്ക് റൂമില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരന്‍ പുറത്തുവിട്ടിരുന്നു.

ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കിയെന്നാണ് കരാറുകാരന്റെ പരാതി. അതേസമയം, ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തര്‍ക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

Signature-ad

 

 

Back to top button
error: