CrimeNEWS

ശ്രീകണ്ഠാപുരത്ത് ആശുപത്രിയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; കെപിസിസി അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ കെപിസിസി അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പണമിടപാട് തര്‍ക്കമാണ് കൂട്ടത്തല്ലിന് കാരണമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കെപിസിസി അംഗമായ മുഹമ്മദ് ബ്ലാത്തൂറും ഇദ്ദേഹത്തിന്റെ മകനും സഹോദരനും ഇടിക്കൂര്‍ സ്വദേശികളായ അച്ഛനും മകനുമായിട്ടായിരുന്നു തര്‍ക്കം.

പണമിടപാടിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം പിന്നീട് ഒരു കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. ഇടിക്കൂര്‍ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂറിന്റെ മകന്‍ പണം നല്‍കാന്‍ ഉണ്ടെന്നായിരുന്നു ആക്ഷേപം. ഇതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്.

Signature-ad

സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. പൊതുശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയുടെ മുന്നില്‍ വാഹനങ്ങള്‍ അടക്കം തടഞ്ഞ് വലിയ രീതിയില്‍ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിവരികയാണ്. പണമിടപാട് തന്നെയാണോ പ്രശ്‌നത്തിന് കാരണമെന്നത് അടക്കം പൊലീസ് അന്വേഷിക്കും.

 

Back to top button
error: