കിറുകൃത്യം തെരഞ്ഞെടുപ്പ് പ്രവചനത്തിലൂടെ മുൻപ് കൈയടി നേടിയിട്ടുള്ള റാഷിദ് സിപി കേരളത്തിലെ മുന്നണികളുടെ ഇത്തവണത്തെ വിജയസാധ്യത പ്രവചിക്കുന്നു.
യുഡിഎഫിന് 14 മുതല്‍ 17 വരെ സീറ്റുകളും, എല്‍ഡിഎഫിന് മൂന്നുമുതല്‍ അഞ്ചുവരെ സീറ്റുകളും, എൻഡിഎക്ക് ഒരു സീറ്റിലുമാണ് പരമാവധി സാധ്യത റാഷിദ് പ്രവചിക്കുന്നത്.
റാഷിദ് സി പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
യു ഡി എഫ് 14 – 17 ( 42.5 % – 46 % )
എല്‍ ഡി എഫ് 3 – 5 ( 37.5 % – 41 % )
എൻ ഡി എ 0 – 1 ( 14 % – 18.5 % )
ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മുമ്ബിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്റ്ററിനെ ഒരു പരിധി വരെ, പ്രചരണ ഘട്ടങ്ങളില്‍ ചർച്ച ആവാതെ കൊണ്ട് പോവുന്നതില്‍ ഇടത് പക്ഷം വിജയിച്ചിരുന്നു. അപ്പോഴും മലയാളികളില്‍ മഹാ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിന് ഏറെ നാള് മുമ്ബ് തന്നെ വോട്ട് ആർക്ക് എന്നതില്‍ തീരുമാനം എടുക്കുന്നവർ ആയതുകൊണ്ട് തന്നെ, ഈ നാടിന്റെ ജനവിധിയില്‍ വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കേണ്ടതില്ല.
വടകരയില്‍ ഷാഫി പറമ്ബിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിക്കുന്നത്. ‘ശൈലജ ടീച്ചർക്ക് പാർട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ല. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്.
വിവിധ മാധ്യമങ്ങളില്‍ വരുന്ന റിപ്പോർട്ടുകളും മറ്റും വിലയിരുത്തിയാണ് താൻ പ്രവചനം നടത്തുന്നതെന്ന് റാഷിദ് പറയുന്നു.