കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍.
കോഴിക്കോട് കൂത്താളി ആയിഷ മൻസില്‍ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസില്‍ ലിജാ ജയൻ (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി സ്ഥാപനങ്ങളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
കൊയിലാണ്ടി സരയു ഗോള്‍ഡ് ലോണ്‍ എന്ന സ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.
കാട്ടിലെപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു