IndiaNEWS

ചൈനയെ വെല്ലുവിളിച്ച് തെക്കൻ ചൈനാ കടലില്‍ ഇന്ത്യൻ നാവികസേനാ വിന്യാസം

ന്യൂഡൽഹി: ചൈനയെ വെല്ലുവിളിച്ച് ഇന്ത്യൻ നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ സിംഗപ്പുരിലെത്തി. റിയർ അഡ്മിറല്‍ രാജേഷ് ധൻഖയുടെ നേതൃത്വത്തില്‍ ഐഎൻഎസ് ഡല്‍ഹി, ശക്തി, കില്‍ത്തണ്‍ എന്നിവയാണ് സിംഗപ്പുർ തീരത്തെത്തിയത്.

തെക്കൻ ചൈനാക്കടലില്‍ ചൈന പേശീബലമുപയോഗിച്ച്‌ മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ സേനയുടെ രംഗപ്രവേശം. ഫിലിപ്പീൻസ് നാവികസേനയുമായി ചൈനീസ് നാവികസേന ബലാബലം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയെത്തുന്നത്.

Signature-ad

 

സിംഗപ്പുരിലെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലുകളെ സിംഗപ്പുർ അധികൃതരും ഇന്ത്യൻ ഹൈക്കമ്മിഷനും ചേർന്നു സ്വീകരിച്ചു. ചൈനാക്കടലും ഇതിലെ ഭൂരിപക്ഷം ദ്വീപുകളും പവിഴപ്പുറ്റുകളുമെല്ലാം തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം. ജപ്പാനും തായ്‌വാനും മലേഷ്യയുമടക്കം രാജ്യങ്ങളുമായി ഇതിന്‍റെ പേരില്‍ തർക്കത്തിലാണു ചൈന.ഇതിനിടെയാണ് ഇന്ത്യയുടെ മറ്റൊന്ന് സർജിക്കൽ സ്ട്രൈക്ക്.

Back to top button
error: