KeralaNEWS

മുഖ്യമന്ത്രി 3 രാജ്യങ്ങളില്‍ സകുടുംബം സ്വകാര്യ സന്ദര്‍ശനം: ഇന്തോനേഷ്യയില്‍ 12 വരെ, അവിടെ  നിന്ന് സിംഗപ്പൂർ, പിന്നെ ദുബൈ

    മുഖ്യമന്ത്രി പിണറായി വിജയന്‍ 16 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി  ഇന്തോനേഷ്യയിലെത്തി. തിങ്കളാഴ്‌ച രാവിലെ ദുബൈയിലെത്തിയതിന് ശേഷം അവിടെ നിന്ന് 10.10 നാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ചത്. സ്വകാര്യ സന്ദര്‍ശനത്തിനായി പോയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂന്ന് രാജ്യങ്ങൾ സന്ദര്‍ശിക്കും.

മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍ വീണയും ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശയാത്രയിലൊപ്പമുണ്ടാകും. യുഎഇ, ഇന്തോനേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടാകും. പിന്നീട് സിങ്കപ്പൂരിലേയ്ക്ക് പോകും. 18 വരെ സിങ്കപ്പൂരിലായിരിക്കും. തിരിച്ച് അന്ന് രാത്രിയോടെ ദുബൈയിലെത്തും. 19 മുതല്‍ 21 വരെ അദ്ദേഹം ദുബൈയില്‍ തങ്ങുമെന്നാണ് അനൗദ്യോഗികവിവരം. അതിനു ശേഷമായിക്കും കേരളത്തിൽ തിരികെ എത്തുക.

Signature-ad

റിയാസിന്റെയും ഭാര്യ വീണയുടെയും യാത്ര മേയ് 2ന് തുടങ്ങി. ഇന്നലെ (തിങ്കൾ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര പുറപ്പെട്ടത്. മുഹമ്മദ് റിയാസും ഭാര്യയും യുഎഇ യിലേക്കാണ് ആദ്യം പോയത്. ആറാം തിയതിയോടെ ഇരുവരും ഇന്തോനേഷ്യയിലെത്തും. ആറുമുതല്‍ 12 വരെ മുഖ്യമന്ത്രിയും ഭാര്യയും ചെറുമകനും ഇന്തോനേഷ്യയിലുണ്ടാകും. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാവരുടെയും യാത്ര ഒരുമിച്ചാണ്. 12 മുതല്‍ 18 വരെയാണ് സിങ്കപ്പൂര്‍ സന്ദര്‍ശനം. 19ന് യുഎഇയിലേക്ക് പോകും.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

Back to top button
error: