സലാല: ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്.
അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ്