IndiaNEWS

താരിഫ് വര്‍ധന ഉടൻ;ഒരൊറ്റ സിമ്മിലേക്ക് ജനങ്ങൾ ഒതുങ്ങുമെന്ന് സൂചന 

ന്യൂഡൽഹി : ഫോണില്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരെ വെട്ടിലാക്കി വീണ്ടും താരിഫ് വർധന.

ഇന്ത്യയിലെ ടെലികോം കമ്ബനികള്‍ വൈകാതെ നിരക്കുകളില്‍ 20 മുതല്‍ 25 ശതമാനം വരെ വർധനവ് വരുത്തുമെന്നാണ്  റിപ്പോർട്ടുകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ടെലികോം താരിഫ് നിരക്ക് വർധനയുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകള്‍ വന്നിരുന്നു.

Signature-ad

ഇന്ത്യയില്‍ അവസാനമായി റീചാർജ് നിരക്കുകള്‍ ഉയർന്ന് 2021 ഡിസംബറിലായിരുന്നു. അതുകൊണ്ട് തന്നെ പുതിയൊരു താരിഫ് വർധനവ് അനിവാര്യമാണെന്നാണ് ടെലികോം കമ്ബനികള്‍ പറയുന്നത്.

നിലവില്‍ 150 രൂപയാണ് എയർടെല്ലും ജിയോയും മിനിമം റീചാർജായി ഈടാക്കുന്നത്. 2021-ല്‍ പ്രഖ്യാപിച്ച അടിസ്ഥാന നിരക്കിനേക്കാള്‍ ഏറെയാണിത്. 99-ല്‍ നിന്നാണ് എയർടെല്‍ അവരുടെ മിനിമം റീചാർജ് ഒറ്റയടിക്ക് 155 ആക്കിയത്.ഇതാണ് വീണ്ടും ഉയർത്താൻ പോകുന്നത്.

  അതേസമയം  താരിഫ് വർധനവ് വഴി കമ്പനികൾക്ക് തന്നെയാണ് നഷ്ടം വരികയെന്ന് വിദഗ്ധർ പറയുന്നു.ഇത് രണ്ടാമത്തെ സിം നിർജ്ജീവമാക്കുന്നതിലേക്ക് ആളുകളെ നയിക്കും. കഴിഞ്ഞ തവണ നിരക്കുകള്‍ ഉയർത്തിയപ്പോള്‍ എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ധാരാളം വരിക്കാരെ ഇത്തരത്തിൽ നഷ്ടമായിരുന്നു.മികച്ച ഓഫറുകൾ വഴി പിടിച്ചു നിന്നത് ജിയോ മാത്രമായിരുന്നു.

ഹൈ-പേയിങ് ഉപയോക്താക്കളില്‍ ഭൂരിഭാഗവും ജിയോ, എയർടെല്‍ വരിക്കാരാണ്. അതേസമയം ഒരുപാട് 2G, 4G ഉപയോക്താക്കള്‍ വി.ഐ സിം ഉപയോഗിക്കുന്നുണ്ട്. യഥാർഥത്തില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാൻ ധാരാളം ബദലുകളില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജിയോ അല്ലെങ്കില്‍ എയർടെല്‍ പ്രധാന സിമ്മായും ബി.എസ്.എൻ.എല്ലും വി.ഐയും സെക്കൻഡറി സിമ്മായും ഉപയോഗിക്കുന്നവരാണ്  ഏറെയും. താരിഫ് ഉയരുന്നതോടെ രണ്ടാമത്തെ സിം ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് ഇവരെത്തും.

Back to top button
error: