KeralaNEWS

ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട: ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്ബമണ്‍തറ സ്വദേശിനി സുജ(50)യാണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സജി കൊട്ടാരക്കര (സൈക്കിള്‍ സജി) കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്.

ഒരു മാസം മുമ്ബാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്ബിലെ തൊഴിലാളിയായ സജി മദ്യലഹരിയില്‍ ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെത്തുടര്‍ന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Signature-ad

സംഭവത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സജിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

സജി മദ്യപിച്ച ശേഷം സുജയെ മര്‍ദിക്കുകയും സമീപവാസികളുമായി പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് പറയുന്നു. മക്കള്‍: സൗമ്യ, സ്വപ്‌ന.

Back to top button
error: