മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി അനൂജ് തപാൻ പോലീസ് ലോക്കപ്പില്‍ ആത്മഹത്യ ചെയ്തു.
ബുധനാഴ്ചയാണ് മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസ് കോമ്ബൗണ്ടിനുള്ളിലെ ക്രൈംബ്രാഞ്ച് കെട്ടിടത്തിലെ ഒന്നാം നിലയിലെ ലോക്കപ്പിലെ ടോയ്ലറ്റില് അനൂജ് തപാനെ (32) ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ് ചാന്ദർ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബിൽ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.
അതേസമയം സംഭവത്തിൽ ഗൂഡാലോചന ആരോപിച്ച് ശിവസേന രംഗത്തെത്തി.ഇത് പോലീസിന്റെ ഒത്താശയോടെ നടന്ന കൊലപാതകമാണെന്നും ശിവസേന വിമർശിച്ചു.
രാവിലെ 11 മണിയോടെ കുളിമുറിയിലേക്ക് പോയ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.