ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കല്‍ കോളജ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ച് മൂന്ന് വിദ്യാർഥിനികള്‍ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന പരാതി അന്വേഷിക്കാൻ ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദറിനെ അയച്ചത് കേന്ദ്ര സർക്കാരായിരുന്നു. മൂന്ന് മുസ്ലിം വിദ്യാർഥിനികള്‍ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഒളികാമറ ഇല്ലെന്ന് ദേശീയ വനിത കമീഷനും പൊലീസ് അന്വേഷണത്തിലും കണ്ടെത്തി.എന്താണ് ബി.ജെ.പിയുടെ ഒരു നേതാവും ഇതേപ്പറ്റി (പ്രജ്വല്‍ അശ്ലീല വിഡിയോ) ഒന്നും മിണ്ടാത്തത്-ഡി.കെ. ശിവകുമാർ പരിഹസിച്ചു.
ചൊവ്വാഴ്ച ഹുബ്ബള്ളിയില്‍ എൻ.എസ്.യു.ഐ പ്രവർത്തകർ പ്രജ്വല്‍ രേവണ്ണയുടെ പടം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് മുൻ മുഖ്യമന്ത്രിയും പ്രജ്വലിന്റെ പിതൃ സഹോദരനുമായ എച്ച്.ഡി. കുമാരസ്വാമി ഡി.കെ. ശിവകുമാറിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു.