IndiaNEWS

അമേഠി, റായ്ബറേലി സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. യു.പി കോണ്‍ഗ്രസിലെ നേതാക്കള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാശ് പാണ്ഡെയേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്നാണ് യു.പി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദേശം. രാഹുല്‍ ഗാന്ധി അമേഠിയിലും പ്രിയങ്കാ ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്നാണ് ആവശ്യം. രാഹുലും പ്രിയങ്കയും മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് യു.പി കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

Signature-ad

2019ല്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും സ്മൃതി ഇറാനിയെ തന്നെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര അമേഠിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.

 

Back to top button
error: