KeralaNEWS

മുന്നോട്ടുനീങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ചു; പാറശ്ശാലയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ.എസ്. ആണ് മരണമടഞ്ഞത്.

ഞായറാഴ്ച രാവിലെ 8.15-ഓടുകൂടി ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അപകടം നടന്നത്. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴായിരുന്നു അപകടം. യാത്രക്കാരെ കയറ്റിയിറക്കിയശേഷം ട്രെയിന്‍ മുന്നോട്ട് നീങ്ങവേ ഇതേ ട്രെയിനില്‍ കയറുന്നതിനായി പ്ലാറ്റ്ഫോമില്‍ വൈകി എത്തിയ കുമാരി ഷീബ മുന്നോട്ടു നീങ്ങിയ ട്രെയിനില്‍ ചാടികയറുവാന്‍ ശ്രമിക്കവേ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

Signature-ad

മരണപ്പെട്ട ഷീബയുടെ ഒരു കാല്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്. പാറശ്ശാല പോലീസ് അനന്തര നടപടികള്‍ സ്വീകരിച്ച് വരുന്നു.

Back to top button
error: