KeralaNEWS

നാലര ലക്ഷം വോട്ടുകള്‍ നേടും; ഇത് അനില്‍ ആൻ്റണി ഗ്യാരന്റി

പത്തനംതിട്ട:താൻ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആൻ്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മല്‍സരിച്ചപ്പോള്‍ എന്നല്ല  ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌തനിക്കും ഒരു ടെൻഷനുമില്ലെന്നും അനില്‍ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യും അനില്‍ പറഞ്ഞു.

താൻ നാലര ലക്ഷം വോട്ടുകള്‍ നേടും ഇത് അനില്‍ ആൻ്റണി ഗ്യാരന്റിയാണ്.രണ്ടും മൂന്നും സ്ഥാനങ്ങൾ ആർക്കെന്നറിയുന്നതിനു വേണ്ടിയാണ് നിലവിൽ പത്തനംതിട്ടയിലെ മത്സരം -അനിൽ കൂട്ടിച്ചേർത്തു.

Back to top button
error: