CrimeNEWS

ജോലി റെയില്‍വേയില്‍, സൈഡ് ബിസിനസ് മാല മോഷണം; കുടുക്കിയത് സിസിടിവി

പാലക്കാട്: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ പിടിയില്‍. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

മുളഞ്ഞൂര്‍ മന്നത്ത് കാവ് പറമ്പില്‍ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ബൈക്കിലെത്തിയ ഇവര്‍ പിടിച്ചു പറിച്ചത്. അറസ്റ്റിലായ അശോക് കുമാര്‍ വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ്.

ഏപ്രില്‍ 18 ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴ തോട്ടം നനക്കുന്നതിനായി രമ പോകുന്നതിനിടയില്‍ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു.

തുടര്‍ന്ന് പിന്നിലിരുന്ന അശോക് കുമാര്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. രമ ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സ്‌കൂള്‍പഠന കാലം മുതലുള്ള സുഹൃത്തുക്കളാണ്.

 

Back to top button
error: