CrimeNEWS

വീടു വാങ്ങാനെത്തി, അകത്തു കയറിപ്പോള്‍ കണ്ടത് അജ്ഞാത മൃതദേഹം

കോഴിക്കോട്: താമരശ്ശേരി ആനപ്പാറപോയില്‍ നിര്‍മാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയില്‍ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു.

വീടും സ്ഥലവും വില്‍ക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി തുടര്‍നടപടി ആരംഭിച്ചു.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

 

Back to top button
error: