ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണം തുടരുകയാണ്. ഇത്തവണ സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന പദ്ധതികളാണ് അവതരിപ്പിക്കുന്നത്. ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ വിറ്റഴിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എൽഐസി ഐപിഒ 2022 പുറത്തിറക്കുമെന്നും ഓഹരി വിറ്റഴിക്കൽ ലൂടെ 1.75 ലക്ഷം കോടി രൂപ 2021- 22 സാമ്പത്തികവർഷം ലക്ഷ്യമിടുന്നതായും ധനമന്ത്രി പറഞ്ഞു.
ഇത്തവണ കാർഷികമേഖലയ്ക്കും ഏറ്റവും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അവതരിപ്പിച്ചത്. കാർഷിക ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. 2020-21 ഗോതമ്പ് കർഷകർക്കായി 75,000 കോടി രൂപ നൽകുമെന്നും 43.36 ലക്ഷം കർഷകർക്ക് ഇത് ഗുണകരമാകുമെന്നും ധനമന്ത്രി പറഞ്ഞു. മാത്രമല്ല നെൽകർഷകർക്ക് ഉള്ള വകയിരുത്തൽ 1.72 ലക്ഷം കോടി രൂപയാക്കി ഉയർത്തി. 16.5 ലക്ഷം കോടി രൂപയാണ് കാർഷിക വായ്പകൾക്ക് വകയിരുത്തിയത്