NEWSWorld

ഞെട്ടരുത്: ‘മിസ് എ.ഐ’ സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാന്‍ റെഡിയായി എ.ഐ സുന്ദരികള്‍, വിജയിക്ക് 5000 യു.എസ് ഡോളര്‍ സമ്മാനം

    ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിൻ്റെ അത്ഭുതങ്ങൾ ലോകത്തെ അനുനിമിഷം വിസ്മയിപ്പിക്കുന്നു.  ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്താ അവതാരകര്‍ പോലും നമ്മെ ഞെട്ടിപ്പിക്കുന്നു. എങ്കിലിതാ, കൂടുതല്‍ ഞെട്ടാന്‍ തയ്യാറായിക്കോ.

നിര്‍മിതബുദ്ധി ജന്മം നല്‍കുന്ന ‘എ ഐ മോഡലുകള്‍’ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ്. വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ് ‘മിസ് എ ഐ’ മത്സരം സംഘടിക്കുന്നത്. മികച്ച എ ഐ ഇന്‍ഫ്‌ളുവന്‍സറെയും മത്സരത്തില്‍ തിരഞ്ഞെടുക്കും. ലോകത്തെ ആദ്യ എ.ഐ സൗന്ദര്യ മത്സരമാണിത്.

Signature-ad

ഈ മാസം അവസാനമായിരിക്കും മത്സരം നടക്കുക. എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. കിടിലന്‍ സമ്മാന തുകയും വിജയികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിക്ക് 5000 യുഎസ് ഡോളര്‍ അഥവാ നാലുലക്ഷം രൂപയാണ് സമ്മാനം. ഈ തുക എ ഐ മോഡലിനെ നിര്‍മിച്ച വ്യക്തിക്ക് (കമ്പനി) കൈമാറും.

സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ ‘മിസ് എ ഐ’ മത്സരത്തില്‍ വിലയിരുത്തപ്പെടും. ഇതിനുപുറമെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സുള്ളതും ആരാധകര്‍ കൂടുതലുള്ളതുമായ ‘എഐ’യെ ആയിരിക്കും മികച്ച ‘എ ഐ ഇന്‍ഫ്ളുവന്‍സർ’ ആയി തിരഞ്ഞെടുക്കുക.

നിര്‍മിതബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച സാങ്കല്‍പിക സുന്ദരിയാണ് ‘ഐറ്റാന ലോപസ്.’ 2023 ജൂണിലാണ് സ്പാനിഷ് ഫിറ്റ്നെസ് ഫ്രീക്കായ ‘ഐറ്റാന ലോപസ്’ ഇന്‍സ്റ്റഗ്രാമിലെത്തിയത്. വിക്ടോറിയ സീക്രട് അന്‍ഡര്‍ ഗാര്‍മെന്റ്സുകളുടെ മോഡലായി പ്രവര്‍ത്തിക്കുന്ന ഒരു എ ഐ ജനറേറ്റഡ് മോഡലായ ഐറ്റാന ലോപസിന് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചത് വളരെ പെട്ടെന്നാണ്. പ്രതിമാസം 4 ലക്ഷത്തിലധികം രൂപയാണ് ഈ പേജ് ഇന്ന് നേടുന്നത്. ക്ലൂലെസ് എന്ന മോഡല്‍ ഏജന്‍സിയ്ക്കായി റോബിന്‍ ക്രൂസ് എന്ന പരസ്യ ഏജന്‍സി ഉടമയാണ് ഈ വിര്‍ച്വല്‍ മോഡലിനെ സൃഷ്ടിച്ചത്.

എ ഐ സൗന്ദര്യറാണികളെ കണ്ടെത്താനായി നടത്തുന്ന മിസ് എ ഐ മത്സരത്തിന്റെ നാലംഗ ജൂറിയിലെ രണ്ട് എ.ഐ ജൂറിയംഗങ്ങളിലൊരാള്‍ കൂടിയാണ് ഐറ്റാന ലോപസ്. എ ഐ മോഡലായ എമിലി പെലിഗ്രിനിയാണ് മറ്റൊരു ജൂറിയംഗം. ആല്‍ബ റെന, നതാലിയ നോവക്ക്, മില സോഫിയ തുടങ്ങി നിരവധി തകര്‍പ്പന്‍ എ ഐ മോഡലുകളും ഇന്‍ഫല്‍വന്‍സേഴ്സും ഇന്ന് ലോകത്തുണ്ട്.
എന്തായാലും ‘മിസ് എ.ഐ’ ആരാകും എന്ന കാത്തിരിപ്പിലാണ്  ലോകം.

Back to top button
error: