CrimeNEWS

ന്യൂഡില്‍സിന്റെ പാക്കറ്റില്‍ 6.46 കോടി രൂപയുടെ വജ്രങ്ങള്‍; യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയില്‍

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ കണ്ടെടുത്തു. ട്രോളി ബാഗിലെ ന്യൂഡില്‍സ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 6.46 കോടി രൂപയുടെ വജ്രങ്ങള്‍ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരനന്ന യാത്രക്കാരനെ സംശയം തോന്നിയപ്പോള്‍ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ ന്യൂഡില്‍സ് പാക്കറ്റ് കണ്ടെത്തുകയും അത് പൊളിച്ചുനോക്കിയപ്പോഴാണ് വജ്രങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

Signature-ad

ഇതിന് പുറമെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്കെത്തിയ വിദേശ വനിതയുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് 321 ഗ്രാം തൂക്കമുള്ള സ്വര്‍ണവും കണ്ടെടുത്തിരുന്നു. കൂടാതെ ദുബൈ,അബുദാബി,ബഹ്‌റൈന്‍, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ പത്ത് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും കണ്ടെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: