രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കുന്നത് രണ്ടാം തവണയാണെന്നാണ് പരാതിക്കാരിയായ അഭിഭാഷക വെളിപ്പെടുത്തിയിരിക്കുന്നത്.
‘രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേല്‍ അടയിരിക്കുകയാണ്. നികുതി വകുപ്പില്‍ നിന്ന് മറുപടി ലഭിക്കുന്നില്ല. മൂന്ന് പരാതികള്‍ അധികാരിക്ക് നല്‍കിയിട്ടും യാതൊരു നപടിയും ഉണ്ടായില്ല’, ആവണി ബൻസാല്‍ വ്യക്തമാക്കി.
തൻ്റെ പരാതിയില്‍ അധികൃതരുടെ തുടർനടപടികളെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് പറഞ്ഞ അഭിഭാഷക 2019ലും ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്പെടുത്തിയിട്ടുണ്ടെ
‘2019ല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. 2022ല്‍ അത് സെന്റർ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സിന് (സി.ബി.ഡി.ടി) കൈമാറി. കോണ്‍ഗ്രസും ഒരു പരാതി നല്‍കിയിട്ടുണ്ട്. അതും സി.ബി.ഡി.ടിയിലേക്ക് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളൊന്നും സ്വീകരിച്ചില്ല- ആവണി ബൻസാല്‍ പറഞ്ഞു.