IndiaNEWS

യുപിയില്‍ ബിജെപിയെ ത്രിശങ്കുവിലാക്കി ആയിരങ്ങളുടെ വോട്ട് ബഹിഷ്‌കരണം

ലക്നൗ:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ബഹിഷ്‌കരിച്ച്‌ വോട്ടര്‍മാര്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ രാജ്പുത്ര, ത്യാഗി, സൈനിസ് എന്നീ ജാതികളുള്‍പ്പെടുന്ന ആയിരക്കണക്കിന് വോട്ടര്‍മാരാണ് ബിജെപിയെ ബഹിഷ്‌കരിക്കുന്നത്.

തങ്ങളുടെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.ഏപ്രില്‍ 7ന് സഹാരന്‍പൂരില്‍ വച്ച്‌ രജപുത്ര സമുദായത്തില്‍പ്പെട്ടയാളുകള്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മാത്രം പത്ത് ശതമാനത്തോളം ജനസംഖ്യയുള്ള തങ്ങള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണന നല്‍കിയില്ല എന്നതാണ് പ്രധാന ആരോപണം.

രജപുത്ര സമുദായത്തിന് പുറമേ ത്യാഗി, സൈനി സമുദായങ്ങളും ബിജെപിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ മഹാപഞ്ചായത്ത് വിളിച്ചുചേര്‍ത്തു. ഇവരുടെ വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ചാല്‍ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ട് വിഹിതം ബിജെപിക്ക് അനുകൂലമാകില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാതി സമവാക്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകേണ്ടതാണെങ്കിലും വോട്ട് ബഹിഷ്കരണത്തിലൂടെ ഇത്തവണ അത് മാറിമറിയും. പരമ്ബരാഗതമായി ബിജെപിയുടെ വിശ്വസ്ത വോട്ടർമാരാണിവർ.

നേരത്തെ പഞ്ചാബിലും വോട്ടർമാർ ബിജെപിയെ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തിരുന്നു.വോട്ട് ചോദിക്കാൻ എത്തിയ ബിജെപി നേതാക്കളെപ്പോലും ഗ്രാമത്തിലേക്ക് കടക്കാൻ വിവിധ സംഘടനകൾ അനുവദിച്ചിരുന്നില്ല.

Back to top button
error: