KeralaNEWS

ബെംഗളൂരു-കോയമ്ബത്തൂർ  ഡബിള്‍ ഡെക്കർ ട്രെയിൻ പാലക്കാട്ടേക്കു നീട്ടും

പാലക്കാട്: ബെംഗളൂരു-കോയമ്ബത്തൂർ ഉദയ് ഡബിള്‍ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുമെന്ന് സൂചന
.ഇതിന്റെ മുന്നോടിയായി കോയമ്പത്തൂർ – പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി.

കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയമെന്നാണ് സൂചന.ബുധനാഴ്ചകളില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടം ഈ ദിവസം തന്നെ നടത്താൻ തീരുമാനിച്ചത്.

ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം.

രാവിലെ എട്ടിനു കോയമ്ബത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്ഷൻ റെയില്‍വേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിൻ 11.50നു പാലക്കാട് ജംക്ഷനില്‍ മടങ്ങിയെത്തി. ഇവിടെ നിന്നു 12നു പുറപ്പെട്ടു 2.30നു കോയമ്ബത്തൂരിലെത്തി.

ജൂലൈയോടെ ട്രെയിൻ പാലക്കാട് – ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നാണ് സൂചന.അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ മറ്റൊരു  നാടകം മാത്രമാണിതെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

Back to top button
error: